അസ്‌ലം വധം;വിരല്‍ അസ്‌ലമിന്റേതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

നാദാപുരം: അസ്‌ലം കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് ലഭിച്ച വിരലിന്റെ ഭാഗം അസ്‌ലമിന്റേതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച വിരലിന്റെ ഭാഗം അക്രമിയുടേതാണെന്നായിരുന്നു പ്രാഥമിക നിഗമനം. പ്രതികള്‍ ചികിത്സയ്ക്ക് എത്തിയിരിക്കാമെന്ന് കരുതുന്നതിനാല്‍ വടകരയിലെ ആശുപത്രികളില്‍ പോലീസ് പരിശോധ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിരല്‍ അസ് ലമിന്റേതാണെന്നാണ് പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതികളെക്കുറിച്ച് സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. നാല് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നും രണ്ട് ദിവസത്തിനുള്ളില്‍ പ്രതികള്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
Share on Google Plus

About Online News

    Blogger Comment
    Facebook Comment

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ