പാര്ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഒരാള്‍ ?

Shihab Palapetty

91 സീറ്റുകളോടെ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനെ മാറ്റി കോടിയേരി ബാലകൃഷ്ണനെ പാര്‍ടി സെക്രട്ടറി ആയി തെരഞ്ഞെടുത്തത് കഴിഞ്ഞ പാര്‍ടി കൊണ്ഗ്രസ്സിലാണ്. അതിനു ശേഷം നടന്ന പഞ്ചായത്ത്‌, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഎം നേതര്ത്വം നല്‍കുന്ന എല്‍ ഡി എഫ് വിജയിച്ചു അധികരത്തില്‍ വന്നു  ഇവിടെയെല്ലാം ഒരു വല്യേട്ടന്‍ മനോഭാവം പിണറായിയില്‍ പ്രകടമായിരുന്നു.

വാര്‍ധക്യ കാലത്തും ഒരിക്കല്‍ കൂടി  മുഖ്യമന്ത്രിയാകണമെന്നാഗ്രഹിച്ചിരുന്ന വി എസ് അച്ചുധാനന്തനെ ഒതുക്കി തന്നെ അനുകൂലിക്കുന്ന കോടിയേരിയെ പാര്‍ട്ടി സെക്രട്ടറിയാക്കി പാര്‍ട്ടിയിലും പിടിമുരുക്കിത്തന്നെയാണ് പിണറായി ഇലക്ഷനെ നേരിട്ടതും അധികാരത്തില്‍ എത്തിയതും അതിനു ശേഷവും പാര്‍ട്ടി സെക്രട്ടറിയുടെ പണിയും മുഖ്യമന്ത്രിയുടെ പണിയും ഒരാള്‍ തന്നെ എടുക്കുന്നതിലെ വൈരുധ്യം പോതുസമൂഹത്തിന്നു മനസ്സിലാകുന്നില്ല.
കഴിഞ സര്‍കാരിന്റെ  കാലത്തെ അഴിമതിയും,തെറ്റായ നയങ്ങളും ഇന്ത്യയില്‍ വളര്‍ന്നു വന്നു കൊണ്ടിരിക്കുന്ന ഫാഷിസത്തെയും പ്രചരണ വിഷയമാക്കിയ സിപിഎം അതിനൊക്കെ കൂട്ട് നില്‍ക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. പാര്‍ട്ടി വേദികളില്‍ പറയേണ്ട കാര്യങ്ങള്‍ക്ക് വേണ്ടി  ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുന്നത് പ്രധിശേധാര്‍ഹമാണ്.

സിപിഎം ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളത് ഇന്ന് കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി പാര്‍ട്ടി സെക്രട്ടറിയായ കാലത്തായിരുന്നു.52 വെട്ട്  വെട്ടി ടി പി യെയും പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് ജയകൃഷ്ണന്‍ മാസ്റ്ററെയും,സുബഹി നിസ്കാരം കഴിഞ്ഞു വരുകയായിരുന്ന എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ ഫസളിനെയും, പാര്‍ട്ടി കോടതിയുടെ ശിക്ഷ നടപ്പാക്കാന്‍ വേണ്ടി ശുക്കൂറിനെയും, ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മനോജിനെയും, ഏറ്റവുമൊടുവില്‍ നാദാപുരത്ത് അസ്ലമിനെയുമൊക്കെ വെട്ടി വീഴ്ത്തിയത് പ്രൊഫഷണല്‍ കൊലപാതകങ്ങളായിരുന്നു എന്ന്‍ പിണാറായി വിജയന് നന്നായറിയാം.കൊടി സുനിയും കിര്‍മാണി മനോജുമൊക്കെ സിപിഎം എന്ന കേരളത്തിലെ വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിനു മേല്‍ വീഴ്ത്തിയ കരിനിഴലുകള്‍ മായ്ച്ചു കളയാന്‍ സാധാരണ കൊലപാതകങ്ങളെ പോലും പ്രൊഫഷണല്‍ കൊലപാതകങ്ങളാക്കി മാറ്റാന്‍ വേണ്ടി മുഖ്യമന്ത്രി എന്ന പദവി ഉപയോഗിച്ച് കൊണ്ട് അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്.

നാദാപുരത്ത് നസറുദ്ധീന്‍ എന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ കൊല്ലപെട്ടപ്പോള്‍ പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിനു മുമ്പ്  മുഖ്യമന്ത്രി നടത്തിയ പ്രസ്താവന മുഖ്യമന്ത്രി എന്ന പദവിക്ക് നിരക്കാത്തതും മലയാളികളെ തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു.സാധാരണയായി പാര്‍ട്ടി വേദികളില്‍ നിന്നുമാണ് നാം അത്തരം പ്രസ്താവനകള്‍ കേള്‍ക്കരുള്ളത്
അവസാനം ഭരണകൂടത്തിന്റെ മൌനാനുവാദത്തോടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റു പ്രവണതകള്‍ക്കെതിരെ ക്യാമ്പസ് ഫ്രന്റ്‌ ഓഫ് ഇന്ത്യ എന്നാ വിദ്യാര്‍ഥി പ്രസ്ഥാനം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ “ അസാദി എക്സ്പ്രസ് “ എന്ന പേരില്‍ സംഘടിപിച്ച കലാസമരജാഥക്കുള്ള അനുമതി നിഷേധിച്ചതും പാര്‍ട്ടി നിലപാട് മാത്രമാണ് എന്നതും വളരെ വ്യക്തമാണ്.പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ക്യാമ്പസ് മെമ്പര്‍മാരെ നിലനിറുത്താന്‍ ചെറിയ തോതിലോക്കെ സമരം നടത്തിയിരുന്ന എസ് എഫ് ഐ അധികാരം കിട്ടിയപ്പോള്‍ അതിന്റെ സുഖസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വളര്‍ന്നു വരുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിന്റെ പ്രതിഫലനമാണ് ക്രമസമാധാന പ്രശ്നമുണ്ടാക്കും എന്ന പേരില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ കലാജാഥ തടഞ്ഞത്.        കലാ ജാഥക്ക് മനപൂര്‍വ്വം അനുമതി കൊടുകാത്തത് ആണന്നു പൊതു സമൂഹത്തിനു ഭോധമുണ്ട്. കലാ ജാഥ കടന്നുപോകുന്ന ജില്ലകളിലെ മൂന്നു ജില്ലകളില്‍ ക്രമസമാധാനപ്രശ്നം ഉണ്ടാകും എന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി കൊടുകാതത് എന്നുള്ളതാണ് കാരണം. താന്‍ നേത്രത്വം കൊടുക്കുന്ന മന്ത്രിസഭാ അധികാരത്തില്‍ വരുന്നതിനു വേണ്ടി ഉയര്‍ത്തിപിടിച്ച മുദ്രാവാക്യത്തില്‍ പ്രതാനപെട്ട ഒന്നായിരുന്നു ഫാഷിസം. ആ ഫാഷിസതിനെതിരെ രാജ്യത്ത് വലുതും ചെറുതുമായ ഒരുപാടു സമര മുറകള്‍ നടക്കുന്നുണ്ട് ഈ സമരങ്ങളില്‍ എല്ലാ ജാതി സംഘടനകളും മത സംഘടനകളും സാമൂഹ്യക സാംസ്കാരിക സംഘടനകളും വ്യകത്തികളും വിദ്യാര്‍ഥി സംഘടനകളുമൊക്കെ പങ്കെടുക്കുന്നുണ്ട് ആ ഫാഷിസത്തെ തുറന്നുകാട്ടുക അതിനെതിരെ ജനങ്ങളെ ഭോധവല്കരിക്കുക്ക എന്നുള്ള ഒരു ദൌത്യമാണ് ക്യാമ്പസ് ഫ്രണ്ട് എന്ന വിദ്യാര്‍ഥി പ്രസ്ഥാനം കേരള ജനതയോട് ചെയ്യാന്‍ ശ്രമിച്ചത്.



ഫഷിസതിനെ എതിര്‍ക്കാന്‍ തന്‍റെ രാഷ്ട്രിയ പാര്‍ട്ടിയും അതിന്‍റെ പോഷകഗടകങ്ങളും മതി എന്നുള്ളനിലപാടുള്ളത്കൊണ്ടാണോ മുഖ്യമന്ത്രിഅനുമതികൊടുകാതിരുന്നത് അതല്ല ഫഷിസതിനോടുള്ള മൃത്സമീപനമോ അതുമെല്ല എതാര്തത്തില്‍ ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്‌ആണോ എന്നുള്ളത തന്നെ കാണാന്‍ വന്ന്‍ കാത്തിരുന്ന സമരനേതാകന്മാരോട പറയാനുള്ള തന്റേടം മുഖ്യമന്ത്രികാണികേണ്ടിരുന്നു എല്ലാതെ കാണാന്‍ കൊടുകാതെ ഒഴിഞ്ഞു മാറിയത് തന്‍റെ പതവിക്കു യോചിച്ചതല്ല എന്ന് മുഖ്യമന്ത്രി മനസ്സിലാകിയാല്‍ നന്ന് താന്‍ പാര്‍ട്ടി മുഖ്യമന്ത്രിഎല്ലാ മറിച്ചു ഒരു സംസ്ഥാനത്തിലെ ജനങ്ങള്‍ തരുന്ന നിഗുതപണമാണ് താങ്ങള്‍ ചിലവഴികുന്നത് എന്നുള്ളത് മറക്കാതിരിക്കലാണ് നല്ലത്. ഒരു വ്യക്തമായ കാരണം സമര നേതാകന്മാരെ ഭോധ്യപെടുത്താന്‍ കഴിയാത്തത് കൊണ്ടാണ് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യാ ഒരു ദിവസം വഴുകി കാസര്ഗോഡ് നിന്ന് തുടങ്ങേണ്ട സമരജാഥ കണ്ണൂരില്‍നിന്ന് തുടങ്ങിയത് തുടങ്ങുമ്പോള്‍ തന്നെ ഒരു പോലീസ് രാജിനെ ഓര്‍മിപ്പിക്കും വിതമാണ്‌ പോലീസ് സമരക്കാരെ നേരിട്ടത്. തൊട്ടടുത്ത സമയം തന്നെ മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ ഫേസ് ബുക്ക്‌പേജില്‍ നിലപാട് വ്യക്തമാക്കാതെ താന്‍ പാര്‍ട്ടി കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ഫേസ് ബുക്ക്‌പേജില്‍ നിലപാട് വ്യക്തമാകിയത്തില്‍ നിന്നു തന്നെ വ്യക്തമാണ് ഇതു പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നിലപാടാണന്നുള്ളത്. സര്‍ക്കാര്‍ നിലപാട് ആണെങ്കില്‍ മുഖ്യമന്ത്രി തന്‍റെ ഓഫീഷ്യല്‍ പേജില്‍ വ്യക്തമാകേണ്ടിരുന്നു . കുറച്ചു കഴിയുമ്പോഴേതിനും വേറെഒരു വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാകിയത് (അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറി വിഷയം) തന്‍റെ ഒഫീഷ്യല്‍ ഫേസ് ബുക്ക്‌പേജിലാണ് എന്നുള്ളതാണ് രസകരം. 
പിണറായി  വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ 

Share on Google Plus

About Online News

    Blogger Comment
    Facebook Comment

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ